സംവിധായകരാവാൻ പരിശ്രമിക്കുന്നവർക്ക്‌ അവസരമൊരുക്കി മാറ്റിനി ഡയറക്‌ടര്‍സ് ഹണ്ട്

ഒരു സംവിധായകനാവാൻ ഒരുപാട് കാലമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ നിങ്ങളുടെ സംവിധാന പ്രതിഭ തെളിയിക്കുന്ന മികച്ച സൃഷ്‌ടികൾ അത് ഡോക്യൂമെന്ററീസ്, ഷോർട്ട് ഫിലിംസ്, മ്യൂസിക്കൽ ആൽബം എന്തുമാകട്ടെ. മുപ്പത് മിനുട്ടിൽ കവിയാത്ത ഏതുഭാഷയിലും ഉള്ള ഈ സൃഷ്ടികൾ മാറ്റിനി ഡയറക്‌ടര്‍സ് ഹണ്ട് മത്സരത്തിലേക്ക് അയക്കൂ. മുപ്പത് മികച്ച സൃഷ്ടികൾ മാറ്റിനി തിരഞ്ഞെടുക്കും അതിൽ ഏറ്റവും മികച്ച സൃഷ്ടിക്ക് ഒരു ലക്ഷം രൂപയായിരിക്കും സമ്മാനം.

ബാക്കി ഇരുപത്തി ഒന്പത് സൃഷ്ടികൾക്കും പതിനായിരം രൂപ വീതം സമ്മാനമുണ്ടായിരിക്കുന്നതാണ്. ഈ മുപ്പത് ഡയറക്‌ടര്‍സിൽ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ഡയറക്‌ടര്‍ ആയിരിക്കും മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. കൂടാതെ ഇരുപത്തി ഒന്പത് പേരിൽ നിന്നും പത്ത് പേരെ തിരഞ്ഞെടുത്ത് കൊണ്ട് പത്ത് വെബ് സീരീസുകളും മാറ്റിനി നിർമ്മിക്കും. നിങ്ങൾക്ക് ഡയറക്‌ടര്‍ ആവാൻ ഡയറക്റ്റ് അവസരമാണ് മാറ്റിനി ഒരുക്കുന്നത്. നിങ്ങളുടെ മികച്ച സൃഷ്ടികൾ ഉടൻ തന്നെ മാറ്റിനിയിൽ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:

Register : www.matinee.live
Android : https://play.google.com/store/apps/details…
Facebook : www.facebook.com/Matinee.live
Instagram : www.instagram.com/matinee.live/
Youtube :www.youtube.com/c/Matineelive