ഷാരൂഖ് ചെന്നൈയിലേക്ക്, അനിരുദിന്റെ ലൈവ് കോൺസർട്ട്; 'ജവാന്റെ' പ്രി- റിലീസ് ഈവന്റിന് വർണാഭമായ പരിപാടികൾ

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജവാൻ. വിജയ് സേതുപതി, നയന്‍താര തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നു. റിലീസിനൊരുങ്ഘിയ ചിത്രത്തിന്റെ പ്രി- റിലീസ് ഈവന്റാണ് നാളെ ചെന്നൈയിൽ നടക്കുക.

“ഷാരൂഖ് ഖാൻ ചെന്നൈയിൽ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. സംഗീത സംവിധായകൻ അനിരുദിന്റെ ലൈവ് കോണ്സർട് ഉണ്ടാകും. വിജയ് സേതുപതി, നയൻ‌താര, യോഗി ബാബു തുടങ്ങിയ താരങ്ങൾ പ്രി- റിലീസ് ഈവന്റിൽ പങ്കെടുക്കും. തമിഴിലെ മറ്റ് മുൻനിര താരങ്ങളും വിശിഷ്ഠ അതിഥികളും ചടങ്ങിൽ പങ്കെടുക്കും.”

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിക്കുന്നു. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു.റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം ഗോകുലംെ ഗോപാലൻ സ്വന്തമാക്കിയത്.

റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.