വാട്ടര്‍ ക്രാഫ്റ്റ് മറിഞ്ഞ് കുത്തൊഴുക്കുള്ള നദിയിലേക്ക്; മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെ കുറിച്ച് ജാക്കി ചാന്‍

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടന്‍ ജാക്കി ചാന്‍. “വാന്‍ഗാര്‍ഡ്” എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് വാട്ടര്‍ക്രാഫ്റ്റ് മറിഞ്ഞ് കുത്തൊഴുക്കുള്ള നദിയിലേക്ക് വീണതെന്നാണ് ജാക്കി ചാന്‍ പറയുന്നത്.

നടി മി മിക്യുയും ജാക്കി ചാനൊപ്പം ഉണ്ടായിരുന്നു. “”വളരെ സ്വാഭാവികമായ ഒരു ആക്ഷന്‍ രംഗമായിരുന്നു. ഞാനും മിയയും ജെറ്റ്‌സ്‌കിയില്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി അത് മറിഞ്ഞു.””

“”45 സെക്കന്‍ഡോളം ഞാന്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നു. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ മരിക്കേണ്ടതായിരുന്നു”” എന്നാണ് ജാക്കി ചാന്‍ സംഭവത്തെ കുറിച്ച് പറയുന്നത്.

അപകടത്തിന്റെ വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. സ്റ്റാന്‍ലി ടോങ് സംവിധാനം ചെയ്യുന്ന വാന്‍ ഗാര്‍ഡ് സെപ്റ്റംബര്‍ 30-ന് ആണ് റിലീസ് ചെയ്യുന്നത്.