ഗര്‍ഭം ധരിക്കുന്നതിനു പിതാവിന്റെ വിലക്ക്; സ്വാതന്ത്ര്യലബ്ധിക്ക് പിന്നാലെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

 

ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സും ജീവിതപങ്കാളിയായ സാം അസ്ഖാരിയും. ഇരുവരും സോഷ്യല്‍മീഡിയയിലൂടെയാണ്് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുന്‍ പങ്കാളി കെവിന്‍ ഫെഡെര്‍ലൈനുമായുള്ള ബന്ധത്തില്‍ ബ്രിട്ട്‌നിക്കു പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

സാം അസ്ഖാരിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു മാസങ്ങള്‍ പിന്നിടുമ്പോഴാണ് താന്‍ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരം ബ്രിട്ട്‌നി പങ്കുവച്ചത്. 13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃഭരണത്തില്‍ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്‌നി സ്പിയേഴ്‌സ് മോചനം നേടിയത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. ബ്രിട്ട്‌നിയുടെ സ്വകാര്യജീവിതത്തിലും ജാമി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗര്‍ഭം ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ഇതിനായി മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു.

രക്ഷാകര്‍തൃഭരണത്തിലെ പീഡനങ്ങള്‍ സഹിക്കാനാകാതെയാണ് ഒടുവില്‍ ബ്രിട്ട്‌നി പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗായികയ്ക്ക് അനുകൂലമായി വിധി വന്നിരുന്നു.