ബുദ്ധിയ്ക്കും ഭ്രാന്തിനുമിടയ്ക്ക് ദൈവം വരച്ച ഒരു വര, അതാണ് ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍

മമ്മൂട്ടി ഏറെ പ്രാധാന്യമുള്ള ഗസ്റ്റ്‌റോളില്‍ എത്തുന്ന ചിത്രം പതിനെട്ടാം പടി നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. പതിനേഴില്‍ നിന്ന് പതിനെട്ടിലേക്ക് എത്തുന്നവരുടെ കഥ പറയുന്ന സിനിമയില്‍ ആരാണ് ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍.

Image result for Pathinettam Padi

ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് നിര്‍ണ്ണായകമായ സഹചര്യത്തില്‍ കടന്നുവരുന്ന ഒരു കഥാപാത്രം. ബുദ്ധിയ്ക്കും ഭ്രാന്തിനുമിടയില്‍ ദൈവം വരച്ച ഒരു വര അതാണ് ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍. വിചിത്രമായ സ്വഭാവസവിശേഷതകളും കാഴ്ച്ചപ്പാടുകളുമുള്ള ഒരു പ്രൊഫസര്‍.

Related image

മമ്മൂട്ടി എന്ന നടന്റെ ഭാഷയ്ക്കും ശരീരഭാഷയ്ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാ മണി അവതരിപ്പിക്കുന്ന ഗൗരി എന്ന മാധ്യമപ്രവര്‍ത്തകയാണ് പതിനെട്ടാം പടിയിലെ നായിക.

മമ്മൂട്ടിയ്ക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്ട്ട്.60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Image result for Pathinettam Padi

ഏറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്