'കണ്ടിരിക്കേണ്ട ഒരു ചിത്രം'; വൈറസ്- പ്രേക്ഷക പ്രതികരണം

നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിക് അബു ചിത്രം “വൈറസ്” തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തുന്ന സൗബിന്റെ പ്രകടനം അതിഗംഭീരമാണെന്നും ആളുകള്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് വൈറസിലെ അഭിനേതാക്കള്‍.

മുഹ്സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒപിഎമ്മാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.