പോയി പണിനോക്ക്: നടി ലക്ഷ്മി രാമകൃഷ്ണന് എതിരെ വനിത വിജയകുമാർ

വനിതയുടെ ഭർത്താവ് പീറ്റര്‍ പോളിനെതിരെ മുൻഭാര്യ രംഗത്തു വന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിക്ക്  മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വനിത.

‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതു പോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണി നോക്കൂ.’–വനിത കുറിച്ചു.

ജൂൺ 27-നായിരുന്നു വനിതയും പീറ്റർ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി രംഗത്തു വരുന്നത്. പീറ്ററുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ഇവർ പറയുന്നു. പരാതിയുടെ മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.