ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലാ ഉണ്ണി മോനെയെന്ന് മനാഫ്; രൂക്ഷമായി തിരിച്ചടിച്ച് ഉണ്ണി മുകുന്ദന്‍; വീണ്ടും ദൈവത്തിന്റെ പേരില്‍ സൈബര്‍ തമ്മിലടി; ചേരിതിരിഞ്ഞ് പോര്‍വിളികള്‍

ഗണപതിയെ അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് കമന്റിന് മറുപടിയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതിയെ ബന്ധപ്പെടുത്തി ബന്ധപ്പെടുത്തി മനാഫ് എന്നൊരാള്‍ കമന്റ് ചെയ്തത്.

ഗണപതിക്ക് സിക്സ് പാക്ക് ഇല്ലെന്നതായിരുന്നു കമന്റ്. ഇതിന് മറുപടിയുമായാണ് ഉണ്ണി രംഗത്തെത്തിയത്. ‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നല്‍കാന്‍ ഞാന്‍ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ ഈ മറുപടിയെ പിന്തുണച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന് പേരിട്ട പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലായിരുന്നു നടന്‍ നടത്തിയത്. വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു.