ടൊവീനോ തോമസിനൊപ്പം സിനിമ കാണുന്നതിനും ഡിന്നറിനും അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

തീവണ്ടിയ്ക്കും കല്‍ക്കിയ്ക്കും ശേഷം ടോവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് “എടക്കാട് ബറ്റാലിയന്‍ 06”. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് നായരാണ് സിനിമ സംവിധാനം ചെയുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ആകര്‍ഷകമായ ഒരു മത്സരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍. വിജയിക്ക് ടൊവീനോയ്‌ക്കൊപ്പം ഒരു ഡിന്നറാണ് വാഗ്ദാനം ചെയ്യുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്- മിലിറ്ററിക്കാരനായ നിങ്ങളുടെ അച്ഛനെയോ ,മകനെയോ, സഹോദരനെയോ, ഭര്‍ത്താവിനെയോ പറ്റി നിങ്ങള്‍ക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷം എഴുതി പ്രൊഫൈലില്‍ #EdakkadBattalion06 എന്ന ഫിലിം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. അത് വാട്ട്‌സ്ആപ്പ് നമ്പറില്‍ (7592882196) അയക്കുക. സെലക്ട് ചെയ്ത ഫാമിലിക്ക് ടോവിനോ തോമസിനൊപ്പം ഒരു ഡിന്നര്‍.

അതോടൊപ്പം, ചിത്രത്തിലെ നീ ഹിമ മഴയായി സോങ് സ്വന്തമായി പാടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആ ലിങ്ക് 7592882196 എന്ന വാട്ട്‌സ്ആപ്പ് നമ്പരില്‍ അയക്കുക. സെലക്ട് ചെയുന്ന 10 പേര്‍ക്ക് സമ്മാനവും ടൊവിനോ തോമസിനൊപ്പം സിനിമ കാണുവാനും സമയം ചിലവഴിക്കാനും അവസരം.

Image may contain: text

Read more

കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.