ഒരു ഇന്ത്യന്‍ നടന് ഇതാദ്യം, ദളപതിയെ പുതിയ റെക്കോഡിൽ എത്തിച്ച് ആരാധകര്‍, ഞെട്ടി സിനിമാലോകം

നടന്‍ ദളപതി വിജയക്ക് പുതിയ റെക്കോഡ് സമ്മാനിച്ചിരിക്കുകയാണ് ആരാധകര്‍. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറിയിരിക്കുകയാണ് ഇതോടെ നടന്‍.

ഇ ടൈംസ് പുറത്തു വിട്ട കണക്കുകളനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ മൂന്നര കോടിയിലധികം മെന്‍ഷനുകളാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യ റെക്കോര്‍ഡാണ് ഇത്.

ദളപതിയുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റവും പിന്നാലെ നിറഞ്ഞ ഫോളോവേഴ്‌സിന്റെ കണക്കുകളും താരത്തിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തെ സൂചിപ്പിക്കുന്നതാണ്. ഫേസ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രമുണ്ടായിരുന്ന വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിനെയാണ് നടന്‍ സ്വന്തമാക്കിയത്.

കെ-പോപ് ബാന്‍ഡായ ബിടിഎസ് താരം വിയ്ക്കും ആഞ്ജലീന ജോളിയ്ക്കും ശേഷം നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാം താരമാണ് വിജയ്. നിലവില്‍ 7.3 മില്യണ്‍ ഫോളോവേഴ്‌സാണ് നടനുള്ളത്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ