പൃഥ്വിരാജ് എന്നൊന്നും ഇല്ല നല്ല മസിലൊക്കെയായി ഗോകുല്‍ സുരേഷ് വന്നിട്ടുണ്ടെങ്കില്‍ വാരിയംകുന്നന്‍ ആക്കും: നിര്‍മ്മാതാവ്

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രമായിരുന്നു വാരിയംകുന്നന്‍. പിന്നീട് സംവിധായകനും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. വലിയ വിവാദങ്ങള്‍ക്കിടയാക്കിയ ഈ സിനിമ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് നൗഷാദ്. ചിത്രത്തിന്റെ തിരക്കഥയുമായി തന്നെ സമീപിച്ചുവെന്ന് നൗഷാദ് പറഞ്ഞു.

അദ്ദേഹത്തിന്റെ പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ’ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയച്ചത്. നായകനായി പൃഥ്വിരാജിന് പകരമായി ചില നടന്മാരുടെ പേര് പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘വാരിയംകുന്നന്‍ എടുക്കണമെന്ന് ആഗ്രഹം ഉണ്ട്. നല്ലൊരു കഥയാണ്. വ്യത്യസ്തമായ രണ്ട് ശൈലിയില്‍ സിനിമയുടെ കഥ കേട്ടിട്ടുണ്ട്. നല്ലൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ചരിത്രം എത്തിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴാണോ അവസരം നല്‍കുന്നത് അപ്പോള്‍ അത് ചെയ്യും.

നായകന്മാരെക്കുറിച്ച് കുറിച്ച് നിലവില്‍ ചിലര്‍ പരിഗണനയില്‍ ഉണ്ട്. പൃഥ്വിരാജ് എന്നൊന്നും ഇല്ല. ആ സമയത്ത് ആരാണോ അവരായിരിക്കും. ഒരു പക്ഷേ അത് ഗോകുല്‍ സുരേഷ് ആയിരിക്കാം. നല്ല മസിലൊക്കെയായി ഗോകുല്‍ വന്നിട്ടുണ്ടെങ്കില്‍ ഗോകുല്‍ ആയിരിക്കാം ആ കഥാപാത്രം. നല്ലൊരു കഥയാണ് തീര്‍ച്ചയായും ചെയ്യണമെന്നാണ് ആഗ്രഹം’. നിര്‍മ്മാതാവ് വ്യക്തമാക്കി.