തമിഴിന് പിന്നാലെ അയ്യപ്പനും കോശിയും തെലുങ്കിലേക്കും; നിര്‍മ്മിക്കുന്നത് അല വൈകുണ്ഠപുരമുലൂയുടെ നിര്‍മ്മാതാവ്

തമിഴിന് പിന്നാലെ അയ്യപ്പനും കോശിയും തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. അടുത്ത് റിലീസിനെത്തിയ അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അല വൈകുണ്ഠപുരമുലൂ നിര്‍മ്മിച്ച സൂര്യ ദേവര നാഗ വംശിയാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

ആടുകളം, ജിഗാര്‍ത്താണ്ഡ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കതിരേശന്‍ ആണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം തമിഴില്‍ ആര് ഒരുക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിക്രം, സൂര്യ എന്നിവരെയാണ് മുഖ്യമായും അയ്യപ്പന്‍ കോശി റോളിലേക്ക് ആരാധകര്‍ സജസ്റ്റ് ചെയ്യുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

“അനാര്‍ക്കലി”ക്ക് ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് പറഞ്ഞത്.