എന്റെ ദേഹത്ത് തൊടാന്‍ പ്രേംനസീറിനെ ഇനി ഞാന്‍ സമ്മതിക്കില്ലെന്ന് അന്ന് ഷീലാമ്മ പറഞ്ഞു: തുറന്നുപറഞ്ഞ് നസീറിന്റെ ബന്ധു

മലയാളസിനിമയുടെ നിത്യഹരിത താര് ജോഡികളാണ് പ്രേംനസീര്‍- ഷീല. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികാ നായകന്മാര്‍ ആയി എന്ന റെക്കോഡും ഇരുവര്‍ക്കും സ്വന്തമാണ്. എന്നാല്‍ ഒരു സമയത്ത് പ്രിയ ജോഡികള്‍ തമ്മില്‍ വേര്‍പിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് ഷീല കട്ടായം പറയുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ്. നിര്‍മ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീര്‍.

ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാല്‍പ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി.

ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു. അത് പരിധി വിടാന്‍ നസീര്‍ സാര്‍ ഒരിക്കലും അനുവദിച്ചില്ല.

പല നടന്മാരും ഒരു ഭാര്യയും കൂടിയാകാം എന്ന് അക്കാലത്ത് തീരുമാനിച്ചേനെ. പ്രത്യേകിച്ച് മുസ്‌ളിംങ്ങള്‍ക്ക് അതിന് പ്രയാസവുമില്ല. എന്നാല്‍ സാര്‍ അതിന് തയ്യാറായിരുന്നില്ല. എന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന തീരുമാനം എടുത്തത് ഷീലയായിരുന്നു. അങ്ങനെ ഷീല കൊണ്ടുവന്ന നായകനാണ് രവി ചന്ദ്രന്‍. പിന്നീട് ഇരുവരും വിവാഹിതരായി. പക്ഷേ പില്‍ക്കാലത്ത് ഷീലാമ്മ വീണ്ടും നസീര്‍ സാറിനൊപ്പം അഭിനയിച്ചു. അതാണ് സിനിമ’. അദ്ദേഹം പറഞ്ഞു.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം