ഇതാ മാലിക് ലൊക്കേഷനില്‍ നിന്നുള്ള ആ ചിത്രം: ട്രോളുമായി ടി. സിദ്ദിഖ്

മാലിക് സിനിമയ്ക്ക് ട്രോളുമായി ടി. സിദ്ദിഖ് എംഎല്‍എ. “മാലിക് സിനിമ കണ്ടു… നന്നായിട്ടുണ്ട്… മാലിക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം.”-ചുമരില്‍ ഒരാള്‍ പെയിന്റ് അടിക്കുന്ന ചിത്രം പങ്കുവച്ച് സിദ്ദിഖ് കുറിച്ചു.

സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സിദ്ദിഖിന്റെ പ്രതികരണം. ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.

Read more

12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവയ്പ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്കെന്നും വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുബിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.