സൂര്യ- കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ വില്ലനായി ജോജു ജോർജ്; നായികയായി പൂജ ഹെഗ്ഡെ

തെന്നിന്ത്യൻ സെൻസേഷൻ കാർത്തിക് സുബ്ബരാജും സൂപ്പർ താരം സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണ് സൂര്യ- കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലൂടെ പുറത്തിറങ്ങുന്നത്.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിൽ നിന്നും ജോജു ജോർജ്, ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോജു വില്ലനായാണ് ചിത്രത്തിലെത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലവ്, ലോഫർ, വാർ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കാർത്തിക് സുബ്ബരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സ്’ തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു.

ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

Read more