മാധവിന്റെ 'പ്രിയപ്പെട്ട ഹോമി' ആര്? പ്രണയത്തിലാണോ? ചോദ്യവുമായി സോഷ്യല്‍ മീഡിയ; ഒപ്പമുള്ളത് ഈ താരം!

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെ ഇന്‍സ്റ്റ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള മാധവിന്റെ ചിത്രമാണ് വൈറലായത്. മാധവിന്റെ കാമുകിയാണോ ഇത് എന്ന് ചോദിച്ചുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു’ ക്യാപ്ഷനോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. മാധവിനൊപ്പമുള്ളത് മറ്റാരുമല്ല ‘രണം’ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ച നടി സെലിന്‍ ജോസഫ് ആണ്. സെലിന്റെ ചിത്രം പങ്കുവച്ച് ഏറ്റവും പ്രിയപ്പെട്ട ആള്‍ എന്ന് മാധവ് എഴുതിയത് എന്തിനായിരിക്കും, പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

എന്നാല്‍ മാധവും സെലിനും അടുത്ത സുഹൃത്തുക്കളാണ്. അതേസമയം, ‘ഊഴം’ എന്ന സിനിമയില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയി സെലിന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് രണം സിനിമയിലൂടെ അഭിനയരംഗത്ത് എത്തുന്നത്.

അച്ഛന്‍ സുരേഷ് ഗോപിക്കും സഹോദരന്‍ ഗോകുല്‍ സുരേഷിനും പിന്നാലെ മാധവും സിനിമയിലേക്ക് എത്തുകയാണ്. വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്.

Read more