അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ട് സുരാജ് വെഞ്ഞാറമൂട്. നടി പാര്‍വതി ബാബുവുമായുള്ള അഭിമുഖത്തിനിടെയാണ് സുരാജ് ദേഷ്യപ്പെട്ട് സംസാരിച്ചത്. ‘മദനോത്സവം’ എന്ന സിനിമയുടെ റിലീസിന് ശേഷം നല്കിയ അഭിമുഖത്തിലാണ് സുരാജ് സംസാരിച്ചത്.
അവതാരക ഇന്‍ട്രൊഡക്ഷന്‍ പറയുന്നതിനിടക്ക് അപ്രതീക്ഷിതമായി പടം കണ്ടോ എന്ന് സുരാജ് ചോദിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കാണാന്‍ പോവുകയാണ് എന്നായിരുന്നു അവതാരകയുടെ മറുപടി. ഇത് കേട്ടതോടെ ദേഷ്യപ്പെട്ട് പോകാന്‍ ശ്രമിക്കുന്ന സുരാജിനെ വീഡിയോയില്‍ കാണാം.
പടം കണ്ടോ എന്ന് ചോദിക്കുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഉടനെ കാണും എന്നാണ് സുരാജ് പറയുന്നത്. ബുക്ക് ചെയ്തതിന്റെ ഡീറ്റെയ്ല്‍സ് എടുക്ക് എന്ന് പറഞ്ഞപ്പോള്‍ ബുക്ക് ചെയ്തിട്ട് കാണണം എന്നാണ് അവതാരകയുടെ മറുപടി.
”ആദ്യം പറഞ്ഞത് ടിക്കറ്റ് ബുക്ക് ചെയ്തന്നല്ലേ, നിങ്ങള്‍ ആങ്കര്‍ ചെയ്യുന്നവര്‍ എന്തിനാടോ ഇങ്ങനെ കള്ളത്തരം പറയുന്നത്? പടം കാണാതെയാണോ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നിരിക്കുന്നത്? അതുകൊണ്ടല്ലേ റിലീസിന് ശേഷം ഇന്റര്‍വ്യു തന്നത്, ഞാന്‍ പോകുവാണ്” എന്ന് പറഞ്ഞ് സുരാജ് എഴുന്നേല്‍ക്കുകയായിരുന്നു.
Read more
എന്നാല്‍ ഉടനെ തന്നെ താരം സീറ്റില്‍ തിരിച്ചിരുന്ന് ചിരിക്കുകയായിരുന്നു. പറ്റിക്കുകയായാരുന്നല്ലേ എന്ന് അവതാരകയും പറയുന്നുണ്ട്. ഏപ്രില്‍ 14ന് ആണ് മദനോത്സവം തിയേറ്ററുകളിലെത്തിയത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബാബു ആന്റണി, രാജേഷ് മാധവന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.