വിജയ് സേതുപതി സിനിമയുടെ ഷൂട്ടിംഗിനിടെ അപകടം; ഒരാള്‍ മരിച്ചു

വെട്രിമാരന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്താണ് അപകടമുണ്ടായത്.

വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ‘വിടുതലൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെ തുടര്‍ന്ന് സുരേഷ് 30 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു.

കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. തീവണ്ടി അപകട ദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.

Read more

രണ്ട് വര്‍ഷമായി ചിത്രീകരണം തുടരുന്ന സിനിമയാണ് വിടുതലൈ. സൂരിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ജയമോഹന്റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.