സഹനിര്‍മ്മാതാവിന്റെ പേര് ചേര്‍ത്തില്ല ; സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ കോടതി

സഹനിര്‍മാതാവിന്റെ പേര് സിനിമയുടെ ടൈറ്റിലില്‍ നിന്ന ഒഴിവാക്കി എന്ന പരാതിയില്‍ ചിത്രത്തിനെതിരെ കോടതി ഉത്തരവ്. ചിത്രത്തിന്റെ പ്രദര്‍ശനം താത്കാലികമായി നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തമിഴ് താരം തലൈവാസല്‍ വിജയ് പ്രധാന വേഷത്തിലെത്തുന്ന ‘സോറോ’ എന്ന മലയാള ചിത്രത്തിന്റെ പ്രദര്‍ശനത്തിനു നേരെയാണ് വിധി.

കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ്? സി. ഉബൈദുല്ലയാണ് ഇനിയൊരുത്തരവുണ്ടാവും വരെ താത്ക്കാലികമായി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്. പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ആര്‍. സുരേഷ്, ഭാര്യ മഞ്ജു സുരേഷ് ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജിങ് ഡയറക്ടര്‍, മേഖല സെന്‍സര്‍ ഓഫീസര്‍ എന്നിവര്‍ എതിര്‍കക്ഷികളായ കേസില്‍ സഹനിര്‍മാതാവായ കൊസൈന്‍ ഗ്രൂപ്പ് ഉടമ യു. ജിഷയാണ് ഹര്‍ജി നല്‍കിയത്.

അഡ്വ. എം.കെ.സറീന, അഡ്വ. പി.മിനി എന്നിവരാണ് ജിഷക്കുവേണ്ടി ഹാജരായത്. 20 ലക്ഷം രൂപ സിനിമക്ക്? മുടക്കിയ തന്റെ പേര്? ഒഴിവാക്കി എതിര്‍ കക്ഷി സ്വന്തം പേരുമാത്രം വച്ച് സിനിമ പുറത്തിറക്കി എന്നാണ് ജിഷ നല്‍കിയ പരാതിയില്‍ പറയുന്നത്.

ട്രെയിലറില്‍ തന്റെ പേരുണ്ടെങ്കിലും സിനിമയില്‍ നിന്ന് മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു?. തലൈവാസല്‍ വിജയ്, സിബി മാത്യു, മാമുക്കോയ, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചാലിയാര്‍ രഘു ആണ് സംവിധാനം.