ആറ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സംവൃത സുനില്‍ തിരിച്ചെത്തുകയാണ്. സംവൃത ബിജുമേനോന്റെ നായികയികയായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രം ഇന്ന് തീയേറ്ററുകളിലെത്തും. “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സജീവ് പാഴൂറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കൂട്ടം കോണ്‍ക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞുപോവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ബിജു മോനോന്റെ ഭാര്യയായ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുക. ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read more
ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹ്മാന് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.