കാൻ ഫിലിം ഫെസ്റ്റിവലിൽ സന്തോഷ് ശിവന് ആദരം; പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിനുള്ള പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായി സന്തോഷ് ശിവൻ. ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ

2013 മുതൽ അന്താരാഷ്ട്ര തലത്തിൽ സിനിമാറ്റോഗ്രഫിയിൽ പ്രതിഭ തെളിയിക്കുന്ന വ്യക്തികൾക്ക് നൽകി വരുന്ന പുരസ്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം.

ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, ഡാരിയസ് ഖൊൺജി, എഡ്വേര്‍ഡ് ലാച്ച്മാന്‍, ആഗ്‌നസ് ഗൊദാർദ് തുടങ്ങീ ലോകോത്തര സിനിമാറ്റോഗ്രാഫേഴ്സിനാണ് ഇതിന് മുൻപ് പുരസ്കാരങ്ങൾ നൽകി കാൻ ആദരിച്ചത്.

Read more

മെയ് 24 ന് കാൻ ഫെസ്റ്റിവലിന്റെ റെഡ് കാർപറ്റിന് ശേഷം പുരസ്കാരം സമ്മാനിക്കും. ഇതുവരെ 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും സന്തോഷ് ശിവൻ സ്വന്തമാക്കിയിട്ടുണ്ട്.