ടൊവിനോ, വിജയ് ബാബു എന്നിവരെ വെച്ച് എടുക്കാനിരുന്ന സിനിമയാണ്, 'കൊമ്പന്‍' എന്ന പേരില്‍ പോസ്റ്ററും ചെയ്തിരുന്നു; 'അരിക്കൊമ്പന്‍' പ്രഖ്യാപിച്ചതിന് പിന്നാലെ സനൂബര്‍

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പ്രമേയമാക്കി ‘അരിക്കൊമ്പന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ സാജിദ് യഹിയ. ‘ലോകത്തിലേറ്റവും ശക്തമായത് നീതിയാണ്’ ആ ടാഗ് ലൈനോടെയാണ് സിനിമ വരുന്നത്. ഈ സിനിമയെ കുറിച്ച് രസകരമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനിടെ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സനൂബറിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

സനൂബറിന്റെ കുറിപ്പ്:

അരിക്കൊമ്പന്‍ സിനിമ ആകുന്നതില്‍ തനിക്ക് സന്തോഷവും എന്നാല്‍ സങ്കടവുമുണ്ട്. ആനകളെ വച്ച് ‘കൊമ്പന്‍’ എന്നൊരു സിനിമ എടുക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു എന്നാണ് സനൂബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ടൊവിനോയെയും വിജയ് ബാബുവിനെയും നായകന്‍മാരാക്കി ഒരുക്കാനിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും സനൂബര്‍ പങ്കുവച്ചിട്ടുണ്ട്.

അരികൊമ്പൻ സിനിമയാകുന്നു.. വലിയ സന്തോഷം എന്നാൽ സങ്കടവും…
സുഹൃത്ത് അമ്പാടിയാണ് എന്നോട് ആ കഥ പറയുന്നത്.. കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങി പ്രേശ്നക്കാരാകുന്ന കൊമ്പന്മാരെ പിടിച്ചുകെട്ടുന്ന കുംകി ആനകളെ കുറിച്ച്..
അതിൽ ഒരു പ്രധാനിയായ ഇരട്ടചങ്കൻ ആനമല കലിം…
ആളുകളെ കൊന്ന് ചവച്ചരക്കുന്ന നരഭോജി കൊമ്പനെ പിടികൂടാൻ വരുന്ന കലിം……. എല്ലാവരെയും വിറപ്പിക്കുന്ന കലിം വിറക്കുന്ന ആ കഥ
അത് കേട്ടപ്പോൾ മുതൽ മനസ്സിൽ അത് മാത്രം അങ്ങനെ ടോവിനോ, വിജയ് ബാബു എന്നിവരെ വച്ച് ഒരു സിനിമയുടെ oneline story എഴുതി.. Jan 31ന് കൊമ്പൻ എന്ന പേരിൽ ഒരു പിക്സ് ആർട്ടിൽ പോസ്റ്ററും റെഡിയാക്കി…
ഒരു ഡയറക്ടർ ഓട് കഥ സൂചിപ്പിച്ചപ്പോൾ ആനകളെ കൊണ്ട് പടം എടുക്കൽ റിസ്ക് ആണെന്നും.. പിന്നെ എങ്ങനെ ആനകളുടെ fight എടുക്കും എന്നും ചോദിച്ചു
എനിക്ക് challenging ആയി തോന്നിയ story
ഇപ്പോൾ ഇനി ആ കഥയ്ക്ക് പ്രെസക്തി ഇല്ലല്ലോ 😔
കലിം കയ്യീന്ന് പോയി.. ഇനിയുമുണ്ട് രണ്ടെണ്ണം പോയില്ലേ എന്നേലും കാണാം