മലയാളി പ്രേക്ഷകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രമാണ് “യോദ്ധ”. 1992ല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച അപൂര്‍വ്വ ചിത്രങ്ങളാണ് സംവിധായകന് സംഗീത് ശിവന് പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ഗോപിനാഥാണ് ഇത് അയച്ചു തന്നതെന്നും സംഗീത് ശിവന് ഫേസ്ബുക്കില്‍ കുറിച്ചു.
സംവിധായകന്റെ കുറിപ്പ്:
മെയ് 21
നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജൻമദിനമായിരുന്നു
അന്ന് രാവിലെ വാട്സപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി . യോദ്ധ ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…
ജന്മദിനം ലാൽസാറിനെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു . ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി.