സാമന്തയെ രോഗം തളർത്തിയോ? ; ചർച്ചയായി താരത്തിന്റെ പുതിയ പോസ്റ്റ്

അടുത്തിടെയാണ് താൻ മയോസൈറ്റിസ് രോഗബാധിതയാണെന്ന് തെന്നിന്ത്യൻ താരം സാമന്ത വെളിപ്പെടുത്തിയത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗമാണ് മയോസൈറ്റിസ്.

രോഗത്തെ പറ്റി വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. എന്നാൽ ഇപ്പോഴിതാ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

സാമന്തയെ രോഗം തളർത്തിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മുഖവും ചർമ്മവും മുൻപുള്ളതിനെക്കാൾ തിളകം നഷ്ടപ്പെട്ട രീതിയിലാണ് പുതിയ ചിത്രത്തിൽ കാണപ്പെടുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് സിറ്റിറോയ്ഡുകൾ എടുക്കേണ്ടി വരുന്നതിനാൽ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാവുമെന്ന് സാമന്ത മുൻപൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.

ഫെമിന മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചികിത്സയിലായതുകൊണ്ട് തന്നെ സിനിമയിൽ നിന്നും ഇപ്പോൾ ഇടവേളയെടുത്തിരിക്കുകയാണ് സാമന്ത.