സെയ്ഫ് എന്ന സിനിമയുടെ ആശയം ഒരു പെണ്ണെന്ന നിലയില്‍ എന്നെ വളരെ കൊതിപ്പിച്ചു- ശ്രദ്ധ നേടി കുറിപ്പ്

തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി ചിത്രം സെയ്ഫ്. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സുരക്ഷിത സമൂഹം സൃഷ്ടിക്കാനായി സിനിമയ്ക്ക് അപ്പുറത്തെയ്ക്ക് സഞ്ചരിക്കുന്ന ഒരു ചിത്രമെന്ന നിലയില്‍ എത്തിയിരിക്കുന്ന സെയ്ഫ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷക പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സെയ്ഫ് എന്ന സിനിമയുടെ ആശയം ഒരു പെണ്ണെന്ന നിലയില്‍ തന്നെ വളരെ കൊതിപ്പിച്ചു എന്നാണ് പ്രേക്ഷക കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ സേഫ് ആണോ ? നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ പുറത്തും സേഫ് ആണോ ? സേഫ് എന്ന സിനിമയുടെ ആശയം ഒരു പെണ്ണെന്ന നിലയില്‍ എന്നെ വളരെ കൊതിപ്പിച്ചു . എന്തിനും ഏതിനും മൊബൈല്‍ അപ്ലിക്കേഷന്‍ ഉള്ള നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ആപ്പ് . അങ്ങനെ ഒരു ആപ്പ് ശരിക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് സിനിമ തീര്‍ന്നു കഴിയുമ്പോള്‍ ആഗ്രഹിക്കും .

സ്ത്രീ പുറത്തും അകത്തും സേഫ് ആണോ എന്ന് ചോദിച്ചാല്‍ , ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ അല്ല എന്ന് പറയും , വീട്ടില്‍ നിന്ന് കിട്ടുന്ന ഗാര്‍ഹിക പീഡനം മുതല്‍ ബസില്‍ കാണുന്ന ഞരമ്പു രോഗികളുടെ പീഡനം വരെ പല രീതിയിലും സ്ത്രീയെ വേട്ടയാടുന്നു .

ഈ സിനിമ സദാചാരഗുണ്ടകള്‍ക്കും രാഷ്ട്രീയ ഗുണ്ടകള്‍ക്കും ഇത് അത്രേ ഇഷ്ടപ്പെടില്ല.

സിനിമ എനിക്ക് ഇഷ്ടപ്പെടാന്‍ ഉള്ള 10 കാരണങ്ങള്‍

1 . ഈ സിനിമയുടെ കാസ്റ്റിംഗ് : അപര്‍ണ ഗോപിനാഥ് , അനുശ്രീ ,ഹരീഷ് പേരാടി , അജി ജോണ്‍ സിജു വില്‍സണ്‍ , നമ്മുടെ കരിക്കിലെ വിദ്യ വിജയകുമാര്‍ , കക്ഷി അമ്മിണി പിള്ളയിലെ ശിബില അടക്കം 25 ഓളം വരുന്ന വമ്പന്‍ കാസറ്റ്

2 . രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ സോങ്സ് ആന്‍ഡ് ബിജിഎം , ഹരിശങ്കര്‍ , സിതാര , വിനീത് ശ്രീനിവാസന്‍ അടക്കം ഉള്ളവര്‍ പാടിയ പാട്ടുകള്‍ കാതിനു ഇമ്പം ഉള്ളവ ആയിരുന്നു .

3 . ഇതിന്റെ കാമറ വിഭാഗം നല്ല രീതിയില്‍ ആണ് ചിത്രം ഒപ്പിയെടുത്തത് . സ്ത്രീകള്‍ക്ക് നേരെ സംഭവിക്കുന്ന പലതും വുള്‍ഗര്‍ ആകാതെ എടുത്തതിനു നൂറില്‍ നൂറു മാര്‍ക്ക്

4 . ഈ സിനിമയുടെ ആശയം . ഇതേ ടീം തന്നെ ഒരു ആപ്പ് ഉണ്ടാക്കി തരുവാണേല്‍ വലിയ ഉപകാരം ആയേനെ

5 . ഈ സിനിമയുടെ ഗ്രാഫിക്‌സ് വര്‍ക്ക് എല്ലാം ബോളിവുഡ് സിനിമയെ വെല്ലുന്ന ഒന്നായിരുന്നു

6 . ഈ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്ഗണന കൊടുത്തിട്ടും ഈ സിനിമയില്‍ അഭിനയിച്ച സിജു വില്‍സണ്‍ അടിപൊളി ആയിരുന്നു

7 . ഒട്ടും ബോര്‍ അടിപ്പിക്കാത്ത സ്‌ക്രിപ്ട് , അതിനൊത്ത മേക്കിങ് .

8 . ക്ലൈമാക്‌സ് ട്വിസ്റ്റ് ആരും വിചാരിക്കാത്ത ഒന്ന് തന്നെ ആയിരുന്നു , കിളിപറന്ന ട്വിസ്റ്റ്

9 . ഈ സിനിമ സ്ത്രീകള്‍ക്ക് വേണ്ടി എടുത്തത് കൊണ്ട് , ഇതൊരു സ്ത്രീപക്ഷ സിനിമ ആയത് കൊണ്ടും എനിക്ക് വളരെ ഇഷ്ടപ്പെട്ടു

10 . സിനിമയുടെ കോണ്‍ടെന്റ് ആണ് ഇപ്പോഴും രാജാവ്. സേഫ് സിനിമ നിങ്ങള്‍ ആ കാര്യത്തില്‍ സേഫ് ആണ്.

അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രദീപ് കാളിപുരയത്ത് ആണ് സംവിധാനം ചെയ്തത്. അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.