പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായി പ്രഭാസ്, നടി പ്രൊഫഷണല്‍ അല്ല; പ്രതികരിച്ച് നിര്‍മ്മാതാക്കളും

നടി പൂജ ഹെഗ്‌ഡെയുടെ പെരുമാറ്റത്തില്‍ പ്രൊഫഷണലിസം ഇല്ലാത്തതിനാല്‍ പ്രഭാസ് അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍. രാധേ ശ്യാം എന്ന ചിത്രത്തിലാണ് പൂജയും പ്രഭാസും ഒന്നിച്ചെത്തുന്നത്. പാന്‍ ഇന്ത്യ ചിത്രമായി ഒരുക്കുന്ന രാധേ ശ്യാം രാധാ കൃഷ്ണ കുമാര്‍ ആണ് ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുമാണ് പുതിയ വാര്‍ത്തകള്‍ എത്തുന്നത്.

നായിക പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തില്‍ ഒട്ടും തന്നെ പ്രൊഫഷണലിസം ഇല്ലാത്തതില്‍ നായകന്‍ പ്രഭാസ് അസ്വസ്ഥനായി എന്നും ഇരുവര്‍ക്കും ഇടയിലുള്ള ഇരുപ്പുവശം അത്ര ശരിയല്ല എന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണ് എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു.

പരസ്പരം ബഹുമാനിക്കുന്നവരും ആരാധിക്കുന്നവരുമാണ് പൂജയും പ്രഭാസും. സിനിമയ്ക്ക് പുറത്തും ഇരുവരും സുഹൃത്തുക്കളാണ്. അതിനാല്‍ സ്‌ക്രീനില്‍ മാജിക്കല്‍ കെമിസ്ട്രി ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. സെറ്റില്‍ പൂജയ്ക്ക് കൃത്യനിഷ്ഠയില്ല, പ്രൊഫഷണല്‍ അല്ല എന്നൊക്കെ പറയുന്നത് ആരുടെയോ ഭാവനയാണ്.

ഷൂട്ടിംഗ് സമയത്ത് പൂജ എപ്പോഴും കൃത്യനിഷ്ഠ പാലിക്കുന്നുണ്ട്. അതിനാല്‍ അവരൊപ്പം പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. അവരെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരുടെയോ ഭാവനയില്‍ വിരിഞ്ഞതാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. യുവി ക്രിയേഷന്‍സ് ആണ് രാധേ ശ്യാം നിര്‍മ്മിക്കുന്നത്.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക