മമ്മൂട്ടിക്കൊപ്പമുള്ള പുതിയ പ്രോജക്ടിന്റെ വിശേഷങ്ങളുമായി നടിയും സംവിധായികയുമായ രേവതി. മമ്മൂട്ടിക്കൊപ്പം ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങളാണ് രേവതി പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം റസൂല്‍ പൂക്കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍, സൗണ്ട് എന്‍ജിനീയര്‍ സുബിന്‍ ജോസഫ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി ഡബ്ബിങ് ചെയ്യുന്ന അവസരത്തില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് രേവതി ആദ്യം പങ്കുവച്ചത്. ”നമുക്ക് ഒരു ശബ്ദത്തെയും, അതുല്യമായ വ്യക്തിത്വത്തെയും, അഭിനയത്തിന്റെ പര്യായമായ ഒരു നടനെയും ലഭിച്ചു. നിങ്ങള്‍ക്ക് ഊഹിക്കാമോ! ഉടന്‍ വരുന്നു…” എന്ന ക്യാപ്ഷനോടെയാണ് ആദ്യത്തെ പോസ്റ്റ്.
View this post on Instagram
”അതെ… സാക്ഷാല്‍ മമ്മൂക്ക, എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണല്ലോ വിളിക്കുന്നത്. ഒരൊറ്റ മെസേജ്, അദ്ദേഹം നമ്മുടെ ഷോയെ കൂടുതല്‍ വലുതാക്കാന്‍ എത്തി. റസൂല്‍ പൂക്കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍, ലാല്‍ മീഡിയയിലെ സൗണ്ട് എഞ്ചിനീയറായ സുബിന്‍ എന്നിവര്‍ അദ്ദേഹത്തിന് ചുറ്റും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനായി തിരക്കിട്ട് നില്‍ക്കുന്നു… ഉടന്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് രേവതിയുടെ അടുത്ത പോസ്റ്റ്.
View this post on Instagram
ഇതിന് മുമ്പ് സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ അനൂപ് മേനോന്റെയും ചിത്രങ്ങളും രേവതി പങ്കുവച്ചിരുന്നു. വലിയൊരു പ്രോജക്ട് ആണ് വരാന്‍ പോകുന്നത് എന്നാണ് സൂചന. എന്നാല്‍ ഈ പ്രോജക്ടിനെ കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
View this post on InstagramRead more







