അനാവശ്യമായ ട്വിസ്റ്റുകളോ അതോ പ്രണയമോ? കോബ്ര പരാജയപ്പെടാനുള്ള കാരണങ്ങള്‍..

തമിഴ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ ഇന്ന് പ്രാധാന്യത്തോടെ കാണുന്ന മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം. കമല്‍ഹാസന്‍ ചിത്രം വിക്രം ഇതിന് ഉദാഹരണമായിരുന്നു. തമിഴ്നാട് കഴിഞ്ഞാല്‍ വിക്രത്തിന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച സംസ്ഥാനം കേരളമായിരുന്നു. വിക്രത്തിനു ശേഷം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍താര ചിത്രമാണ് കഴിഞ്ഞ ബുധനാഴ്ച റിലീസ് ചെയ്ത ചിയാന്‍ വിക്രത്തിന്റെ കോബ്ര.

അന്ന്യന്‍ ഉള്‍പ്പെടെ വിക്രത്തിന്റെ നിരവധി സിനിമകള്‍ കേരള ബോക്സ് ഓഫീസില്‍ മികച്ച സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അമിത പ്രതീക്ഷ കോബ്രയെ നെഗറ്റീവ് ആയാണ് ബാധിച്ചിരിക്കുന്നത് എന്ന് തന്നെ പറയണം. പ്രേക്ഷകരില്‍ നിന്നും നിരാശയുണര്‍ത്തുന്ന പ്രതികരണങ്ങളാണ് സിനിമയുടെ ആദ്യ ദിവസം മുതല്‍ക്ക് തന്നെ കേള്‍ക്കുന്നത്.

പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായം മാനിച്ച് 20 മിനുട്ട് വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഒരു ഗംഭീര ത്രില്ലര്‍ സിനിമ ആകേണ്ടിയിരുന്ന കോബ്ര പ്രേക്ഷകരെ നിരാശരാക്കാന്‍ ചില കാരണങ്ങളുമുണ്ട്. ഗണിത ശാസ്ത്രത്തില്‍ അഗ്രകണ്യനായ ഒരു കൊലപാതകിയും, അയാളെ തേടിവരുന്ന ഇന്റെര്‍പോള്‍ ഉദ്യാഗസ്ഥനും, അവരുടെ ഇടയിലേയ്ക്ക് ഒരു ഹാക്കറും വരുന്നതോടെയാണ് കോബ്ര’ യുടെ കഥ വികസിക്കുന്നത്.

Cobra movie review: Vikram gets ready to strike, but never goes for the  kill | Entertainment News,The Indian Express

വിക്രത്തിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. എന്നാല്‍ വിക്രത്തിന്റെ വിവിധ ഗെറ്റപ്പുകള്‍ പ്രേക്ഷകരെ അധികം ആകര്‍ഷിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഈ ഗെറ്റപ്പുകള്‍ ഒരു പരിധി വരെ നന്നായിരുന്നുവെങ്കിലും, സിനിമയില്‍ കൊണ്ടുവന്ന അനാവശ്യമായ ട്വിസ്റ്റുകള്‍ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സിനിമയിലെ ഫ്ളാഷ്ബ്ക്ക് രംഗങ്ങളും പ്രണയവും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നവ ആയിരുന്നില്ല.

തിരക്കഥയിലെ അനാവശ്യമായ വലിച്ചു നീട്ടലുകള്‍, റൊമാന്‍സ്, ഫ്ലാഷ് ബാക്ക് സീനുകള്‍ പിന്നെ ഇടവേളയിലെ പ്രധാന ട്വിസ്റ്റ് എല്ലാവരിലും വലിയ ഇംപാക്ടൊന്നും സൃഷ്ടിക്കാത്തതും, സിനിമയുടെ ദൈര്‍ഘ്യം കൂടിയതും മറ്റു കഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും, കഥാപശ്ചാത്തലത്തില്‍ ഉണ്ടാക്കുന്ന കണ്‍ഫ്യുഷനും പ്രേക്ഷകര്‍ക്ക് തൃപ്തിയേകുന്ന തരത്തിലേക്ക് ക്ലൈമാക്സ് ഉയരാത്തതും കാരണം, പതിവ് കാഴ്ചകളിലേക്ക് മാത്രമായി ഒതുങ്ങി പോയിരിക്കുകയാണ് കോബ്ര.

എ.ആര്‍ റഹ്‌മാന്റെ സംഗീതവും ഗാനങ്ങളും സിനിമയ്ക്ക് ശക്തി പകരുന്നുണ്ടെങ്കിലും ചില രംഗങ്ങളില്‍ അത് ഓവര്‍ ആയി അനുഭവപ്പെടുന്നുണ്ട്. അപ്രതീക്ഷിത ഇന്റര്‍വെല്‍ ട്വിസ്റ്റ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ സെക്കന്റ് ഹാ് വലിച്ചു നീട്ടലുകളായി. ഇന്റര്‍വെല്‍ ബ്ലോക്കിലെ സസ്പെന്‍സ് സെക്കന്റ് ഹാഫിലെ കഥയിലേക്ക് നയിക്കുന്നുണ്ടെങ്കിലും, ഫസ്റ്റ് ഹാഫില്‍ സൃഷ്ടിച്ച ബില്‍ഡ് അപ്പ് സെക്കന്റ് ഹാഫില്‍ പാഴായി.

Breaking! Chiyaan Vikram's 'Cobra' gets a mathematical running time -  Censor details out - Tamil News - IndiaGlitz.com

സിനിമയുടെ തുടക്കം പക്കാ ഹോളിവുഡ് ലെവല്‍ ആയിരുന്നുവെങ്കിലും ത്രില്ലടിപ്പിക്കുന്ന ഒരു സീനോ, ഓര്‍ത്ത് വയ്ക്കാന്‍ പറ്റിയൊരു കഥാപാത്രമോ ഇല്ലാതെ വെറുമൊരു മൂന്ന് മണിക്കൂര്‍ കളഞ്ഞ അവസ്ഥയാണ് പ്രേക്ഷകരില്‍ പലര്‍ക്കും ഉണ്ടായത്. ഡിമോണ്ടെ കോളനി, ഇമൈക നൊടികള്‍ എന്നീ സൂപ്പര്‍ സിനിമകളുടെ സംവിധായകനില്‍ നിന്ന് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചിരുന്നുവെങ്കിലും നല്ല തിരക്കഥയുടെ അഭാവം നിരാശപ്പെടുത്തുകയായിരുന്നു.

ഡിമോണ്ടെ കോളനി, ഇമൈക നൊടികള്‍ എന്നീ സിനിമകളില്‍ നിന്നു തന്നെ അജയ് ജ്ഞാനമുത്തു എന്ന സംവിധായകന്റെ റേഞ്ച് പ്രേക്ഷകര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ കോബ്ര പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. മൊത്തത്തില്‍ ശരാശരി അനുഭവം മാത്രമാണ് കോബ്ര നല്‍കുന്നത്.