ആന്റണി പെരുമ്പാവൂരിന്റെ അമ്മ അന്തരിച്ചു

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ നാളെ രാവിലെ നടക്കും. മാതൃദിനത്തിലാണ് ആന്റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. 2000ല്‍ ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചു. എലോണ്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് ഒടുവിലായി നിര്‍മിച്ചത്.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറില്‍ തന്നെയാണ് ഒരുങ്ങുന്നത്. നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ സിനിമ. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്.