കിടിലന്‍ ആക്ഷനും മാസ് ഡയലോഗുകളുമായി മറിയം; 'പൊറിഞ്ചു മറിയം ജോസി'ന്റെ പുതിയ ടീസര്‍

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് തീയേറ്ററുകളില്‍ ഓളം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ റിലീസ് ചെയ്തു. മറിയത്തിന്റെ മാസ് ഡയലോഗുകശും കിടിലന്‍ പെര്‍ഫോമന്‍സുമാണ് ട്രെയിലറിന്റെ പ്രത്യേകത. നൈല ഉഷയാണ് മറിയമായി എത്തുന്നത്.

ടീസറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജാണ് പൊറിഞ്ചു എന്ന ടൈറ്റില്‍ റോളിലെത്തുന്നത്, ജോസ് എന്ന കഥപാത്രമായി ചെമ്പന്‍ വിനോദാണ് വേഷമിട്ടിരിക്കുന്നത്. കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി ചിത്രീകരിച്ച സിനിമ എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുനക്കിയ ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.