ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ്, കുടുംബത്തിന് ഒപ്പം ആഘോഷമാക്കി പേളി മാണി

ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് കുടുംബത്തിനൊപ്പം ആഘോഷമാക്കി നടിയും അവതാരകയുമായ പേളി മാണി. ഇന്നലെ ഉച്ചയ്ക്ക് 1.30-ന് ആണ് നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ “ലുഡോ” റിലീസ് ചെയ്തത്. വീട്ടിലെ സ്‌ക്രീനിന് മുന്നില്‍ തിയേറ്ററിനുള്ളിലെന്ന പോലെ അന്തരീക്ഷം ഒരുക്കിയാണ് എല്ലാവരും ചേര്‍ന്ന് സിനിമ കാണുന്നത്.

എന്നാല്‍ ഈ കൂട്ടത്തില്‍ ഭര്‍ത്താവ് ശ്രീനിഷ് ഇല്ല. താരം ഷൂട്ടിംഗ് തിരക്കുകളിലാണ്. ഗര്‍ഭിണിയായ പേളി ലുഡോയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ വീഡിയോ ചര്‍ച്ചയിലും പങ്കെടുത്തിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഷീജ തോമസ് എന്നാണ് പേളിയുടെ കഥാപാത്രത്തിന്റെ പേര്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ്, ആശ നേഗി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തില്‍ പങ്കജ് ത്രിപാഠി അവതരിപ്പിച്ച കാലീന്‍ ഭയ്യ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, റിലീസ് ചെയ്ത് തൊട്ടു പിന്നാലെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റിലും എത്തിക്കഴിഞ്ഞു.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി