സ്വപ്‌നം കാണാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു; കങ്കണ റണാവത്ത്, കരണ്‍ ജോഹര്‍, ഏക്ത കപൂര്‍, അദ്‌നാന്‍ സാമി പത്മശ്രീ നേട്ടത്തില്‍

ബോളിവുഡ് നടി കങ്കണ റണാവത്ത്, ഗായകനും പാക് വംശജനുമായ അദ്നന്‍ സാമി, നിര്‍മ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനും കരണ്‍ ജാഹോറിവും പത്മശ്രീ പുരസ്‌കാരം. രണ്ട് മലയാളികള്‍ക്കും പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്കും അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സത്യനാരായണനുമാണ് പത്മശ്രീ ലഭിച്ച മലയാളികള്‍.

“”ഈ അംഗീകാരത്തിന് ഞാന്‍ എന്റെ രാജ്യത്തിന് നന്ദി പറയുന്നു, സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീക്കും ഇത് സമര്‍പ്പിക്കുന്നു. ഓരോ മകള്‍ക്കും, ഓരോ അമ്മയ്ക്കും, നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കും.”” എന്ന് കങ്കണ പ്രതികരിച്ചു. ഏക്താ കപൂറും കരണ്‍ ജോഹറും ട്വിറ്ററിലൂടെ സന്തോഷം പങ്കിട്ടു.

കല, സാമൂഹിക പ്രവര്‍ത്തനം, പബ്ലിക് അഫയര്‍, സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലായി 141 പത്മ പുരസ്‌ക്കാരങ്ങളാണ് ഈ വര്‍ഷം കൊടുക്കുന്നത്.