ഇസയ്‌ക്കൊപ്പം നസ്രിയയും അമാലിനും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഓരോ ദിനവും ഒന്നിനൊന്ന് സ്‌പെഷ്യലാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞു ഇസയാണ് ഇവരുടെ ദിനങ്ങളെ സ്‌പെഷ്യലാക്കുന്നത്. കുഞ്ഞു ഇസയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇസയെ കാണാന്‍ വീട്ടിലെത്തിയ അതിഥികളുടെ വിശേഷമാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്.

നടി നസ്രിയയും നടന്‍ ദുല്‍ഖറിന്റെ ഭാര്യയായ അമാലുമാണ് കുഞ്ഞ് ഇസയെ കാണാനെത്തിയ അതിഥികള്‍. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ വീട്ടിലെത്തി ഇസക്കുഞ്ഞിനെ കണ്ടത്. നാലു പേരും ഒന്നിച്ചുള്ള ചിത്രം പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞുഅതിഥിയുടെ വരവ് ആരാധകരും വളരെ ആവേശത്തോടെയാണ് ആഘോഷമാക്കിയത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. വരുന്ന ഏപ്രിലില്‍ ഇസയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തായ്യാറെടുപ്പിലാണ് കുഞ്ചാക്കോയും ആരാധകരും.