നയന്‍താരയും വിഘ്നേഷും വിവാഹിതരായി? ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും ഒരു പോലെ  കാത്തിരിക്കുന്ന ഒന്നാണ് നടി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്‍റേയും വിവാഹം.  ഇപ്പോള്‍ ഇവര്‍ വിവാഹിതരായെന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വാര്‍ത്ത പരക്കുന്നുണ്ട്. ഇതോടെ സോഷ്യൽമീഡിയയിൽ നയൻതാര ആരാധകർക്കിടയിൽ  ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

നയൻതാരയും വിഘ്നേഷും വിവാഹിതയായെന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് താരങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. തമിഴ്‌നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായതായുള്ള അഭ്യൂഹങ്ങള്‍ സോഷ്യൽമീഡിയയിൽ വൻ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ലോക്ക് ഡൗൺ ആയതിനാൽ ചെറിയൊരു ചടങ്ങിലായിരിക്കും ഇവര്‍ വിവാഹിതരാവുന്നതെന്ന് മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ വിവാഹിതരായെന്ന അഭ്യൂഹം പരക്കുന്നതായി വാര്‍ത്തകള്‍ നൽകിയിരിക്കുകയാണ്.