കോളിവുഡിൽ പത്ത് കോടി നേടുന്ന ആദ്യ മലയാള ചിത്രം; തരംഗമായി 'മഞ്ഞുമ്മൽ ബോയ്സ്'

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ 10 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ.

തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു നോൺ- ഡബ്ബ്ഡ് സിനിമയ്ക്ക് ഇത്രയുമധികം മികച്ച പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനും ലഭിക്കുന്നത്.

കൂടാതെ ബുക്ക് മൈ ഷോയിലും ചിത്രം തരംഗമായിരിക്കുകയാണ്. മണിക്കൂറിൽ 18000 ടിക്കറ്റുകൾ വരെ വിറ്റുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം ഇതുവരെ വേൾഡ് വൈഡ് കളക്ഷനായി 75 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Read more

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.