സീന്‍ മാറിയോ? മഞ്ഞുമ്മല്‍ ടീമിന്റെ യാത്ര എന്തായി? പ്രേക്ഷക പ്രതികരണം

സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തിന് മികച്ച പ്രതികരണം. പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ പലരും പ്രതികരിക്കുന്നത്. ഫ്രണ്ട്ഷിപ്പ് വൈബ് അനുഭവിപ്പിക്കുന്ന ചിത്രം മികച്ച സര്‍വൈവല്‍ ത്രില്ലര്‍ എന്ന നിലയിലേക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നുണ്ടെന്നും മികച്ച തിയേറ്റര്‍ അനുഭവമാണെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

”സുഷിന്‍ ശ്യാം പറഞ്ഞ പോലെ മലയാള സിനിമയുടെ സീന്‍ മാറ്റുന്ന തരത്തിലുള്ള ഐറ്റം. ആദ്യ പകുതി എന്റര്‍ടെയ്ന്‍മെന്റ് ആയി ചിരിച്ച് വന്നിട്ട് ഇന്റര്‍വെലിന് തൊട്ട് മുന്നേ ട്രാക്ക് മാറും.. സെക്കന്‍ഡ് ഹാഫ് സര്‍വൈവല്‍ പോര്‍ഷന്‍സ്” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.


സൗബിന്‍ അടക്കമുള്ള അഭിനയത്തിനും സുഷിന്‍ ശ്യാമിന്റെ സംഗീതത്തിനും കൈയടികളുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു എന്നാണ് സൗത്ത്‌വുഡ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മഞ്ഞുമ്മല്‍ എന്ന സ്ഥലത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൊടൈക്കനാലിലെ ഗുണ കേവ്‌സിലേക്കുള്ള യാത്ര പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. ”ലാഗ് ഇല്ല.. വേറെ ലെവല്‍.. അവന്‍മാരുടെ കൂടെ പ്രേക്ഷകരും ടൂറിന് പോകുന്ന ഫീല്‍… സുഷിന്‍ ശ്യാം അഴിഞ്ഞാട്ടം” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

No description available.

”ചിദംബരം നന്നായി ഒരുക്കിയിട്ടുണ്ടെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സ് കുറച്ചുകൂടി നല്ല തിരക്കഥ അര്‍ഹിക്കുന്നു. നല്ല ക്വാളിറ്റി പ്രൊഡക്ഷനില്‍ ഈ സര്‍വൈവല്‍ ത്രില്ലര്‍ മികച്ചാതാക്കുന്നു” എന്നാണ് ഒരാളുടെ എക്‌സ് പോസ്റ്റ്.


”മഞ്ഞുമ്മല്‍ ബോയ്‌സ് തികച്ചും വിജയമാണ്. സിനിമറ്റോഗ്രാഫിയും പ്രൊഡക്ഷന്‍ ഡിസൈനും എല്ലാം ലോകോത്തരമാണ്. ചില ദൃശ്യങ്ങള്‍ അവിശ്വസനീയമാണ്. അത് എങ്ങനെ ചെയ്തുവെന്ന് നമ്മെ അത്ഭുതപ്പെടുത്തും. സൂപ്പര്‍ ചിത്രം” എന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.

Latest Stories

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി