'നിങ്ങളുടെ പേടികൾ ഇപ്പോഴും കേൾക്കുന്നുണ്ടെങ്കിൽ ഗിയർ ഷിഫ്റ്റ് ചെയ്യുക'; ബൈക്കിൽ ചീറിപാഞ്ഞ് മഞ്ജു വാര്യർ

ബൈക്കിൽ ചീറിപായുന്ന വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോയിൽ കമന്റുകളും ഷെയറുകളുമായി എത്തുന്നത്.

No photo description available.

‘നിങ്ങളുടെ പേടികൾ ഇപ്പോഴും കേൾക്കുന്നുണ്ടെങ്കിൽ ഗിയർ ഷിഫ്റ്റ് ചെയ്യുക’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രമാണ് മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാനി’ലും മഞ്ജു വാര്യർ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.