മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്റ് വൈറ്റിൽ പുറത്തിറങ്ങുന്ന ചിത്രം ഹൊറർ- ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമൽഡ ലിസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് തന്നെ ആഖ്യാനത്തിലും മറ്റും ഒരു പരീക്ഷണത്തിനായാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘1956 മധ്യ തിരുവിതാംകൂർ’ എന്ന ചിത്രവും ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നു പുറത്തിറങ്ങിയത്.
വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ചിത്രത്തിന്റെ ബഡ്ജറ്റിനെ സംബന്ധിച്ച് നേരത്തെ തന്നെ നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. ചിത്രം വെറും 2 കോടി ബഡ്ജറ്റിലാണ് പൂർത്തിയാക്കിയതെന്നും ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് തന്നെ വലിയ ബഡ്ജറ്റ് ആവശ്യമില്ലെന്നുമാണ് തമാശ രൂപേണ ചിത്രത്തിനെതിരെ കമന്റുകൾ വന്നിരുന്നത്.
എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ രാമചന്ദ്ര ചക്രവർത്തി. പബ്ലിസിറ്റി ചിലവ് ഉൾപ്പെടാതെ ചിത്രത്തിന് 27.73 കോടി രൂപ ബഡ്ജറ്റ് വന്നുവെന്നാണ് എക്സിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ രാമചന്ദ്ര ചക്രവർത്തി കമന്റ് ചെയ്തിരിക്കുന്നത്.
Budget – 25cr pic.twitter.com/ypZoGOOIxA
— heyopinions (@heyopinions) February 4, 2024
Read more
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുൽ സദാശിവൻ. ‘റെഡ് റൈൻ’ എന്ന രാഹുലിന്റെ ആദ്യ സിനിമയും നിരൂപക പ്രശംസകൾ നേടിയിരുന്നു. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം.