മാക്ടോസിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഫെഫ്ക നേതൃത്വം നല്‍കിയ പാനലിന് വന്‍ വിജയം

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണ സംഘമായ മലയാളം സിനി ടെക്‌നീഷ്യന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാക്ടോസിന്റെ 2022-2027ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഫെഫ്ക നേതൃത്വം നല്‍കിയ പാനല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.

അനീഷ് ജോസഫ്, ജോണ്‍ ഡിറ്റോ, ദീപക് പരമേശ്വരന്‍, ബെന്നി ആര്‍ട്ട് ലൈന്‍, വ്യാസന്‍ കെ.പി, ആര്‍.എച്ച് സതീഷ്, എ.എസ് ദിനേശ്, രാജേഷ്, ശാരദ പി.കെ, രാജലക്ഷ്മി പി.കെ, അജിത ബാബു എന്നിവരാണ് പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.

ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ പരാജയപ്പെട്ടു. 34 വോട്ടുകള്‍ നേടിയ ബാദുഷ മാത്രമാണ് മത്സരിച്ചവരില്‍ പരാജയപ്പെട്ടത്. വിജയികളേയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സോഹന്‍ സീനുലാലിനേയും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിനന്ദിച്ചു.

Read more