നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക്; ടൊവീനോ ചിത്രത്തെ കുറിച്ച് മാല പാര്‍വതി

അന്താരാഷ്ട്ര പുരസ്‌കാരം നേടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത ടൊവീനോ ചിത്രം ദി ഓസ്‌കാര്‍ ഗോസ് ടു. ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ടൊവിനോയുടെ ഉമ്മയുടെ വേഷത്തിലെത്തുന്നത് നടി മാല പാര്‍വതിയാണ് അഭിനയിക്കുന്നത്. സിനിമ തലയ്ക്ക് പിടിച്ചവര്‍ക്കു ഈ സിനിമ ഒരു അനുഭവമായിരിക്കുമെന്നാണ് മാല പാര്‍വതി പറയുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മാല സിനിമയെക്കുറിച്ച് പറഞ്ഞത്.

കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാല പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

“And the ഓസ്‌ക്കാര്‍ goes to”… ഗോദയ്ക്ക് ശേഷം വീണ്ടും ടൊവീനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ.സലീം അഹമ്മദ് സംവിധാനം ചെയ്ത ടൊവിനോ ചിത്രം.. നാളെ മുതല്‍. തിയേറ്ററുകളില്‍. അനു ജോസഫ് എടുത്ത സെല്‍ഫി.. ഇരിട്ടിയായിരുന്നു ലൊക്കേഷന്‍.. നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും!