ലിജോയ്‌ക്കൊപ്പം ഇനി കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും; പുതിയ അപ്‌ഡേറ്റ്

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഇരുവരും ആദ്യമായാണ് ലിജോ ജോസ് പെല്ലിശേരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

‘മലൈകോട്ടൈ വാലിബന്’ ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോയും മഞ്ജുവും അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരി 25ന് ആണ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടൈ വാലിബന്‍ റിലീസിനൊരുങ്ങുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിന് മുമ്പ് മോഹന്‍ലാലിന്റെതായി തിയേറ്ററിലെത്തിയ ‘മരക്കാര്‍’, ‘ആറാട്ട്’, ‘മോണ്‍സ്റ്റര്‍’ എന്നീ ചിത്രങ്ങളെല്ലാം ഫ്‌ലോപ്പ് ആയിരുന്നു. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനൊപ്പം താരം പുതു ചരിത്രം സൃഷ്ടിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

അതേസമയം, ‘ഹൗ ഓള്‍ഡ് ആര്‍ യു’, ‘വേട്ട’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒന്നിക്കാന്‍ പോകുന്ന ചിത്രമാകും ഇത്. ‘ചാവേര്‍’ ആണ് കുഞ്ചാക്കോ ബോബന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. വെട്രിമാരന്റെ തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്, കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി

ദേ പോയി ദാ വന്നു, മിന്നൽ വേഗത്തിൽ ഡ്രസിങ് റൂമിലെത്തി രാജകുമാരൻ; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം