ഒരു മാസം കൊണ്ട് 'കാസർഗോൾഡും' ഒ. ടി. ടിയിലേക്ക് ; റിലീസ് തിയതി പുറത്ത്

ബി. ടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി മൃദുൽ നായർ സംവിധാനം ചെയ്ത ‘കാസർഗോൾഡ്’ ഇനി മുതൽ ഒ. ടി. ടിയിൽ കാണാം. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒ. ടി. ടി സംപ്രേക്ഷണാവകാശം.
ഒക്ടോബർ 13 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കും. ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ൻ, വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

മുഖരി എന്റർടൈൻമെന്റിന്റെ ബാനറിൽ യൂഡ്ലി ഫിലിംസുമായി ചേർന്ന് സരിഗമയാണ് ചിത്രം നിർമ്മിച്ചത്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

സജിമോൻ പ്രഭാകർ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിൽ ജെബിൽ ജേക്കബാണ് ഛായാഗ്രഹണം. വിഷ്ണു വിജയ്, നിരജ്ഞ് സുരേഷ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചത്.

Read more

മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധാനം ചെയ്തത് സജി ജോസഫാണ്, വസ്ത്രാലങ്കാരം മഷർ ഹംസ. ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറഞ്ഞ മൃദുൽ നായരുടെ ബിടെക് എന്ന ആദ്യ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. അത്കൊണ്ട് തന്നെ വീണ്ടും അതേ ടീമൊന്നിക്കുന്ന കാസർഗോൾഡ്‌ വലിയ പ്രതീക്ഷകളോടെയാണ് സെപ്റ്റംബർ 15 ന്   തീയറ്ററുകളിലെത്തിയത്.