മോതിര കൈമാറ്റം നടത്തി കാളിദാസും തരിണിയും; വിവാഹ നിശ്ചയ വീഡിയോ വൈറൽ

നടൻ കാളിദാസ് ജയറാമും കാമുകി തരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ. വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്.

കാളിദാസിന്റെയും തരിണിയുടെയും പ്രണയ വാർത്തകൾ സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ജയറാം, പാർവ്വതി, മാളവിക എന്നിവരെയും തരിണിക്കും കാളിദാസിനും ഒപ്പം വേദിയിൽ കാണാൻ സാധിക്കുന്നുണ്ട്.

ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റ് പരിപാടിയുടെ പ്രമോ വീഡിയോയിൽ വെച്ച് താൻ തരിണിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് കാളിദാസ് ഈയടുത്ത് പറഞ്ഞിരുന്നു.

Read more

കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.