'ജീവാംശമായ്' ശ്രേയ പഠിച്ചത് വെറും മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍; വീഡിയോ പങ്കുവെച്ച് കൈലാസ് മേനോന്‍

2018-ല്‍ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നാണ് “തീവണ്ടി” സിനിമയിലെ “”ജീവാംശമായ്”” എന്ന ഗാനം. കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നാണ്. ബോളിവുഡ് ഗായിക ആണെങ്കിലും മലയാളം അനായാസം വഴങ്ങുന്ന ശ്രേയ മനോഹരമായാണ് ആ ഗാനം ആലപിച്ചത്.

എങ്ങനെയായിരുന്നു ശ്രേയക്കൊപ്പമുള്ള അനുഭവം എന്നാണ് തന്നോട് പലരും ചോദിച്ചിരുന്നതെന്ന് വ്യക്തമാക്കുകയാണ് കൈലാസ് മേനോന്‍. ശ്രേയയുടെ റെക്കോര്‍ഡിംഗ് വീഡിയോ പങ്കുവെച്ച് കൈലാസ് മേനോന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

മൂന്നു മണിക്കൂറിനുള്ളിലാണ് ശ്രേയ ജീവാംശമായ് പഠിച്ച് പാടിയത് എന്നാണ് കൈലാസ് മേനോന്‍ കുറിച്ചിരിക്കുന്നത്. ശ്രേയ ഘോഷാലിനെ കൊണ്ട് പാടിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഒട്ടേറെ പേര്‍ അന്വേഷിച്ചിരുന്നു, ഇപ്പോഴും ചോദിക്കാറുണ്ട് അതിനാലാണ് താന്‍ ഈ വീഡിയോ പങ്കുവെയ്ക്കാമെന്ന് കരുതിയതെന്നും കൈലാസ് പറയുന്നു.

https://www.facebook.com/kailasmenon/posts/3071801436222485

ആദ്യ സംഗീതസംവിധാന സംരംഭമായിരുന്നതിനാല്‍ സംഗീതത്തെ സംബന്ധിച്ച് കുറേ കാര്യങ്ങള്‍ തനിക്ക് പഠിക്കാനായെന്നും കൈലാസ് പറയുന്നു. ഭാവവും ലയവും തമ്മിലെ വ്യത്യാസം മനസ്സിലാക്കിയത് അന്നത്തെ ആ സെഷനിലാണ്. തരക്കേടില്ലാതെ പാടുന്ന ഏതൊരാള്‍ക്കും ഈ റെക്കോര്‍ഡിംഗ് സെഷന്‍ കേട്ടു പഠിക്കാവുന്നതാണ് എന്നും കൈലാസ് പറയുന്നു.