'എടാ ദ്രോഹീ..? രാവിലെ പാട്ടുണ്ടാക്കുക, രാത്രി ആള്‍മാറാട്ടം നടത്തി പൂച്ചയെ കൊല്ലുക...'; യുവന്‍ ശങ്കര്‍ രാജയ്‌ക്കെതിരെ രസകരമായ പോസ്റ്റുമായി കൈലാസ് മേനോന്‍

പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് പൂച്ചക്കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ ആളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സന്നദ്ധസംഘടനകള്‍ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂച്ചക്കുട്ടിയോട് ക്രൂരത കാട്ടിയ ആളുടെ ഫോട്ടോയടക്കമുള്ള ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്താണ് കൈലാസ് മേനോന്റെ പോസ്റ്റ്.

സതീഷ് പുല്ലപറമ്പില്‍ എന്ന യുമോര്‍ച്ച നേതാവിന്റെ ഫോട്ടോ ആയി കൊടുത്തിരിക്കുന്നത് സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജയുടെതാണ്. ഇക്കാര്യമാണ് കൈലാസ് മേനോന്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. കൂടെ രസകരമായ ഒരു കുറിപ്പും കൈലാസ് മേനോന്‍ പങ്കുവെച്ചിട്ടുണ്ട്.

“”എടാ ദ്രോഹീ…?? രാവിലെ പാട്ടുണ്ടാക്കുക, രാത്രി ആള്‍മാറാട്ടം നടത്തി ചേര്‍ത്തലക്കാരനായി വന്നു പൂച്ചയെ കൊല്ലുക…ഇനി നിന്റെ ഒരു പാട്ടും ഞാന്‍ കേക്കൂലാ”” എന്നാണ് കൈലാസ് മേനോന്‍ കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്. ഞെട്ടിപ്പോയെന്നും ക്യാപ്ഷന്‍ പൊളിച്ചെന്നുമാണ് ചിലരുടെ കമന്റുകള്‍.

https://www.facebook.com/kailasmenon2000/posts/10157363539474149