ഉറക്കമില്ലാത്ത രാത്രികള്‍ ഇന്ന് തുടങ്ങുന്നു; അച്ഛനായ വിവരം പങ്കുവെച്ച് കൈലാസ് മേനോന്‍

അച്ഛനായ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് ആണ്‍ കുഞ്ഞ് പിറന്ന വിവരം കൈലാസ് മേനോന്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.55-നാണ് കുഞ്ഞ് ജനിച്ചതെന്നും കൈലാസ് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഭാര്യ അന്നപൂര്‍ണ‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് “”ഞങ്ങളുടെ മകന്‍ വന്നു. അവസാനിക്കാത്ത സ്നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതല്‍ തുടങ്ങി എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്. സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരും കൈലാസിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

https://www.instagram.com/p/CD-yZ9LJ2ot/

മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് കൈലാസ് അറിയിച്ചത്. മകന് വേണ്ടി തയാറാക്കിയ നീല ഉടുപ്പ് പിടിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരു ഘട്ടത്തില്‍ ഒന്നിച്ച് സമയം ചിലവഴിക്കാനാകുന്നു എന്നത് വലിയ ഭാഗ്യമാണെന്ന് കൊവിഡ് കാലത്തെ കുറിച്ച് കൈലാസ് പറഞ്ഞിരുന്നു.

2009-ലാണ് അന്നപൂര്‍ണയെ കൈലാസ് വിവാഹം ചെയ്തത്. “തീവണ്ടി” എന്ന ചിത്രത്തിലെ “ജീവാംശമായി” എന്ന ഗാനത്തിന് സംഗീതം ഒരുക്കിയാണ് കൈലാസ് മേനോന്‍ ഏറെ ശ്രദ്ധേയനായത്. ഫൈനല്‍സ്, ഇട്ടിമാണി, ഇടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.