ജാക്കി ചാന്‍ അന്തരിച്ചു? ഞെട്ടി ആരാധകര്‍, വീണ്ടും വ്യാജ വാര്‍ത്ത

ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. താരം ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ജാക്കി ചാന്‍ മരിച്ചതായി കുടുംബം വാര്‍ത്ത സ്ഥിരീകരിച്ചതായും സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. വാര്‍ത്ത കണ്ട് പലരും അനുശോചനങ്ങള്‍ അറിയിച്ച് കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

‘സിനിമാ സെറ്റുകളില്‍ പതിറ്റാണ്ടുകളായി ഏറ്റ പരിക്കുകളുടെ സങ്കീര്‍ണതകളുമായി പോരാടി 71കാരനായ ജാക്കി ചാന്‍ അന്തരിച്ചു’ എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമായി. ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ജാക്കി ചാന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്.

അത്തരം വാര്‍ത്ത പ്രചരിക്കുമ്പോഴെല്ലാം താന്‍ ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് താരം രംഗത്തു വരാറുമുണ്ട്. പൂര്‍ണ ആരോഗ്യവാനായ ജാക്കി ചാന്‍ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള ഇതിഹാസ താരമാണ് ജാക്കി ചാന്‍.

Read more

അടുത്തിടെ നടന്‍ ഹൃത്വിക് റോഷന്‍ ജാക്കി ചാനെ കണ്ട ചിത്രങ്ങള്‍ പങ്കുവച്ചെത്തിയിരുന്നു. അമേരിക്കയില്‍ വച്ചാണ് ഹൃത്വിക് ജാക്കി ചാനുമായി കൂടിക്കാഴ്ച നടത്തിയത്. ഫാന്‍സി മീറ്റിങ് എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.