'ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല', രശ്മികയോടുള്ള ദേഷ്യം പ്രകടമാക്കി ഋഷഭ് ഷെട്ടി; കാരണം ഇതാണ്..

നടി ര്ശ്മിക മന്ദാനയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് കന്നഡ താരം ഋഷഭ് ഷെട്ടി. കൈ കൊണ്ട് ആക്ഷന്‍ കാണിക്കുന്ന നടിമാരെ തനിക്ക് ഇഷ്ടമല്ല എന്നാണ് രശ്മികയെ കുറിച്ച് ഋഷഭ് പറയുന്നത്. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്.

സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് താന്‍ തീരുമാനിക്കുന്നത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസങ്ങള്‍ കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ (കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിക്കുന്നു) ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. അവര്‍ യഥാര്‍ഥ കലാകാരികളാണ്.

നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണ് എന്നാണ് ഋഷഭ് പറയുന്നത്. ഋഷഭ് സംവിധാനം ചെയ്ത ‘കിരിക്ക് പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെ ആയിരുന്നു 2016ല്‍ രശ്മികയുടെ അരങ്ങേറ്റം. നടന്‍ രഷിത് ഷെട്ടിയുടെ പരംവാഹന്‍ പ്രൊഡക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം നിര്‍മിച്ചത്. രക്ഷിതും രശ്മികയും പ്രണയത്തിലാവുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷം രശ്മിക കന്നഡയില്‍ അഭിനയിച്ചിട്ടില്ല. ഈ ഭിന്നത തന്നെയാകും ഋഷഭിന്റെ പ്രതികരണത്തിന്റേയും കാരണമെന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമ തന്റെ ആദ്യ ചോയ്‌സ് ആയിരുന്നില്ലെന്ന് രശ്മിക പറഞ്ഞിരുന്നു.

Read more

പത്രത്തില്‍ പ്രിന്റ് ചെയ്തു വന്ന ചിത്രം കണ്ടിട്ട് ആ പ്രൊഡക്ഷന്‍ ഹൗസ് തന്നെ ബന്ധപ്പെട്ടത്. കൈ കൊണ്ട് ഇന്‍വെട്ടര്‍ കോമ പോലെയുള്ള ആക്ഷന്‍ കാണിച്ചു കൊണ്ടാണ് ആദ്യ ചിത്രത്തെ കുറിച്ച് നടി പറഞ്ഞത്. ഇത് നടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിരുന്നു.