പ്രിയാമണിയും മുസ്തഫയും വേര്‍പിരിയുന്നു?

നടി പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി താരമോ മുസ്തഫയോ സംസാരിച്ചിട്ടില്ല.

മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്‌ക്കെതിരെ മുമ്പൊരിക്കല്‍ ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌യുന്നത്.

എന്നാല്‍ ഇത് വെറും ഗോസിപ്പ് മാത്രമാണ് എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെയും പ്രിയാമണിയുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും അത് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. 2017ല്‍ ആണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്.

മുസ്തഫ തന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷമാണ് കൈ നിറയെ സിനിമകള്‍ ലഭിച്ചതെന്നും പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. മുസ്തഫയ്‌ക്കെതിരെ മുന്‍ ഭാര്യ രംഗത്തെത്തിയപ്പോള്‍ തന്നില്‍ നിന്നും പണം തട്ടിയെടുക്കാനാണ് ശ്രമമെന്ന് മുസ്തഫ വ്യക്തമാക്കിയിരുന്നു.

Read more

അതേസമയം, ‘ഡോ. 56’, ‘സൈനൈഡ്’, ‘കൊട്ടേഷന്‍ ഗ്യാംഗ്’, ‘ഖൈമാര’ എന്നീ സിനിമകളാണ് താരത്തിന്റെതായി തെലുങ്കിലും തമിഴിലും ഒരുങ്ങുന്നത്. കൂടാതെ ഷാരൂഖ്-അറ്റ്‌ലീ കോംമ്പോയില്‍ എത്തുന്ന ‘ജവാന്‍’, അജയ് ദേവ്ഗണ്‍ ചിത്രം ‘മൈദാന്‍’ എന്നിവയിലും താരം വേഷമിടുന്നുണ്ട്.