രാജ്യാന്തര ചലച്ചിത്രമേള: ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു, മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

അമ്പത്തൊന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ സിനിമകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് സിനിമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. 23 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ.

സെയ്ഫ് (പ്രദീപ് കാളിയപുറത്ത്), ട്രാന്‍സ് (അന്‍വര്‍ റഷീദ്), കെട്യോളാണ് എന്റെ മാലാഖ (നിസാം ബഷീര്‍), താഹിറ (സിദ്ദിഖ് പരവൂര്‍), കപ്പേള (മുഹമ്മദ് മുസ്തഫ) എന്നീ ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ചിരിക്കുന്നത്. ഒരു പാതിരാസ്വപ്നം പോലെ (ശരണ്‍ വേണുഗോപാല്‍) ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം.

സംവിധായകന്‍ ബ്ലെസി ഒരുക്കിയ ഇംഗ്ലീഷ് ചിത്രം 100 ഇയേഴ്‌സ് ഓഫ് ക്രിസ്റ്റോസം-എ ബയോഗ്രാഫിക്കല്‍ ഫിലിമും നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്‍ ചിത്രം അസുരന്‍, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ചിച്ചോരെ തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മറ്റ് ഫീച്ചര്‍ ചിത്രങ്ങള്‍:

ബ്രിഡ്ജ് (ഭാഷ: ആസാമിസ്) – സംവിധായകന്‍: കൃപാല്‍ കലിട

അവിജാത്രിക് (ബംഗാളി) – സുബ്രജിത് മിത്ര

ബ്രഹ്മ ജാനേ ഗോപന്‍ കൊമോതി (ബംഗാളി) – അരിത്ര മുഖര്‍ജി

എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍ (ഛത്തീസ്ഗരി) – സിദ്ധാര്‍ഥ് ത്രിപാതി

അപ് അപ് ആന്‍ഡ് അപ് (ഇംഗ്ലീഷ്) – ഗോവിന്ദ് നിഹലാനി

ആവര്‍ത്തന്‍ (ഹിന്ദി) – ദര്‍ബ സഹായ്

സാന്‍ഡ് കി ആങ്ക് (ഹിന്ദി) – തുഷാര്‍ ഹിരനന്ദാനി

പിങ്കി എല്ലി? (കന്നഡ) – പൃഥ്വി കൊനാനുര്‍

ഇജി കൊന (മണിപ്പൂരി) – ബോബി വാഹങ്ബാം

ജൂണ്‍ (മറാത്തി) – വൈഭവ് ഖിഷ്ടി, സുഹൃദ് ഗോഡ്‌ബൊലെ

പ്രവാസ് (മറാത്തി) – ശശാങ്ക് ഉദപുര്‍കര്‍

കര്‍ഖാനിസാഞ്ചി വാരി (മറാത്തി) – മങ്കേഷ് ജോഷി

കലിര അതിത (ഒറിയ) – നില മധാബ് പാണ്ഡ

നമോ (സംസ്‌കൃതം) – വിജീഷ് മണി

തായേന്‍ (തമിഴ്) – കിരണ്‍ കൊണ്ടമാഡുഗുല

നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍:

അഹിംസ- ഗാന്ധി: ദ പവര്‍ ഓഫ് പവര്‍ലെസ് (ഇംഗ്ലീഷ്) – രമേശ് ശര്‍മ്മ

കാറ്റ്‌ഡോഗ് (ഹിന്ദി) – അശ്മിത ഗുഹ നിയോഗി

ഡ്രാമ ക്വീന്‍സ് (ഇംഗ്ലീഷ്) – സോഹിനി ദാസ്ഗുപ്ത

ഗ്രീന്‍ ബ്ലാക്ക്ബെറിസ് (നേപ്പാളി) – പൃഥ്വിരാഗ് ദാസ് ഗുപ്ത

ഹൈവേസ് ഓഫ് ലൈഫ് (മണിപ്പൂരി) – മൈബാം അമര്‍ജീത് സിംഗ്

ഹോളി റൈറ്റ്‌സ് (ഹിന്ദി) – ഫര്‍ഹ ഖാത്തുന്‍

ഇന്‍ അവര്‍ വേള്‍ഡ് (ഇംഗ്ലീഷ്) – ശ്രീധര്‍ ബി.എസ് (ശ്രീ ശ്രീധര്‍)

ഇന്‍വെസ്റ്റിങ് ലൈഫ് (ഇംഗ്ലീഷ്) – വൈശാലി വസന്ത് കെന്‍ഡേല്‍

ജാദു (ഹിന്ദി) – ഷൂര്‍വീര്‍ ത്യാഗി

ജാട്ട് ആയി ബസന്ത് (പഹാരി/ഹിന്ദി) – പ്രമതി ആനന്ദ്

ജസ്റ്റിസ് ഡിലെയ്ഡ് ബട്ട് ഡെലിവേര്‍ഡ് (ഹിന്ദി) – കാമാഖ്യ നാരായണ്‍ സിംഗ്

ഖിസ (മറാത്തി) – രാജ് പ്രീതം മോറെ

ഒരു പാതിര സ്വപ്നം ധ്രുവം (മലയാളം) – ശരണ്‍ വേണുഗോപാല്‍

പാഞ്ചിക (ഗുജറാത്തി) – അങ്കിത് കോത്താരി

പാണ്ഡര ചിവ്ദ (മറാത്തി) – ഹിമാന്‍ഷു സിംഗ്

രാധ (ബംഗാളി) – ബിമല്‍ പോദ്ദാര്‍

ശാന്തബായി (ഹിന്ദി) – പ്രതിക് ഗുപ്ത

സ്റ്റില്‍ അലൈവ് (മറാത്തി) – ഓങ്കാര്‍ ദിവാദ്കര്‍

ദ 14ത് ഫെബ്രുവരി ആന്‍ഡ് ബിയോണ്ട് (ഇംഗ്ലീഷ്) – ഉത്പാല്‍ കലാല്‍